ആവോലിയിൽ കർഷകർ മറുപടി നൽകും

പി ജി ബിജു
Published on Dec 03, 2025, 02:45 AM | 1 min read
മൂവാറ്റുപുഴ
ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകളും ആയവനയിലെ ആറ് വാർഡ്, പാലക്കുഴയിലെ അഞ്ച് വാർഡ്, മാറാടിയിലെ രണ്ട് വാർഡുകളും ചേർന്നതാണ് ആവോലി ജില്ലാപഞ്ചായത്ത് ഡിവിഷൻ. കർഷകപ്രശ്‌നങ്ങളോട് മുഖംതിരിച്ച യുഡിഎഫിനെതിരെ മറുപടി പറയാനൊരുങ്ങുകയാണ് ജനങ്ങൾ. തുടർച്ചയായി യുഡിഎഫ് വിജയിക്കുന്ന ഡിവിഷനിൽ പൈനാപ്പിൾക്കൃഷിക്ക് ഉൾപ്പെടെ കാർഷികമേഖലയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
പൈനാപ്പിൾ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജില്ലാപഞ്ചായത്ത് പദ്ധതികൾ നടപ്പാക്കിയില്ല. നാടിന്റെ വികസനത്തിന് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ജനപിന്തുണ ഇത്തവണ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഷീന മാത്യുവിന്റെ വിജയം ഉറപ്പാക്കുന്നു. കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗമായ ഷീന മാത്യു, പെരുമ്പാവൂർ താന്നിപ്പുഴ അനിത വിദ്യാലയത്തിൽ കായികാധ്യാപികയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഒക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ചു. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പെരുമ്പാവൂർ ഒക്കൽ താന്നിപ്പുഴ മാണിയ്ക്കത്താൻ വീട്ടിൽ പോൾ വർഗീസാണ് ഭർത്താവ്. തൊടുപുഴ വണ്ടമറ്റം വാണിയ കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: അർപ്പണ ലിഡ പോൾ, ബെനഡിക്ട് പാപ്പു പോൾ. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ആവോലി പഞ്ചായത്ത് പ്രസിഡന്റുമായ ഷെൽമി ജോൺസാണ് യുഡിഎഫ് സ്ഥാനാർഥി. മായ ജോമോനാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയാണ്.










0 comments