ad
Deshabhimani

ഓട്ടിസം ബാധിച്ച 
കുട്ടികൾക്കായി 
നഗരയാത്ര

autism
വെബ് ഡെസ്ക്

Published on Nov 21, 2025, 03:00 AM | 1 min read


കൊച്ചി

റോട്ടറി ഡിസ്ട്രിക്ട് 3205 സംഘടിപ്പിക്കുന്ന സാന്താ റണ്‍ കൊച്ചിയുടെ ഭാഗമായി, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്‌ നഗരയാത്ര നടത്തി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ നടത്തിയ യാത്ര കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ ഫ്ലാഗ് ഓഫ് ചെയ്തു. ജെയ്നി സെന്റര്‍ ഫോര്‍ സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ വിദ്യാര്‍ഥികളാണ് യാത്രയില്‍ പങ്കെടുത്തത്.


റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ് പ്രസിഡന്റ് ബിജു എബ്രഹാം അധ്യക്ഷനായി. അലക്‌സ് വിറ്റി തോമസ്, സുദിന്‍ വിളങ്ങാടന്‍, രമേഷ് കൊങ്ങാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ ഏഴിന് പുലർച്ചെ അഞ്ചിന്‌ ഗ്രാന്‍ഡ് ഹയാത്തിൽനിന്ന്‌ സാന്താ റണ്‍ സംഘടിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home