ad
Deshabhimani

ബാലസംഘം ലീഡേഴ്‌സ് സമ്മർ ക്യാമ്പ് തുടങ്ങി

aummer camp

ബാലസംഘം ലീഡേഴ്‌സ് സമ്മർ ക്യാമ്പിന്റെ ജില്ലാ ഉദ്ഘാടനം പള്ളുരുത്തി ഏരിയയില്‍ ജില്ലാ സെക്രട്ടറി കെ കെ കൃഷ്‌ണേന്ദു നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 01:32 AM | 4 min read

കൊച്ചി


ബാലസംഘം ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മർ ക്യാമ്പ് തുടങ്ങി. ജില്ലാ ഉദ്ഘാടനം പള്ളുരുത്തി ഏരിയയില്‍ ജില്ലാ സെക്രട്ടറി കെ കെ കൃഷ്‌ണേന്ദു നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ്‌ പി എസ് റിസ്വാന പാർവീൻ അധ്യക്ഷയായി.


ഏരിയ സെക്രട്ടറി അഭിനന്ദ അജയൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പുഷ്പകുമാരി, ബാലസംഘം അക്കാദമിക് കമ്മിറ്റി ജോയിന്റ് കൺവീനർ എം കെ അജിത, ഏരിയ കൺവീനർ മിഥുൻ പ്രകാശൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ, പള്ളുരുത്തി ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, എം എസ് എസ് ശോഭിതൻ, എൻ എസ് സുനീഷ് എന്നിവർ സംസാരിച്ചു.


ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് കളമശേരിയിലും ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക്‌-കുമാർ വൈപ്പിനിലും ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എൻ കെ പ്രദീപ് വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. നവലോക നായകർ, ആഗോള വൈബ്, കലാപരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തും. ചൊവ്വാഴ്‌ച വൈകിട്ട് ഹാപ്പിനെസ് ഫെസ്റ്റോടെ ക്യാമ്പ് സമാപിക്കും.


balasanghamബാലസംഘം പെരുമ്പാവൂർ ഏരിയ കമ്മിറ്റി നടത്തിയ ലീഡേഴ്സ് സമ്മർക്യാമ്പ് സിപിഐ എം ജില്ലാകമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


പെരുമ്പാവൂർ


ബാലസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടനാട് കപ്രിക്കാട് അഭയാരണ്യം ഫോറസ്റ്റ് ഹാളിൽ ലീഡേഴ്സ് സമ്മർക്യാമ്പ് ആരംഭിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു.


ബാലസംഘം ഏരിയ പ്രസിഡന്റ്‌ ജ്യോതികാ ബാബു അധ്യക്ഷയായി. റാങ്ക് ജേതാവ് അശ്വതി ശിവദാസിനെ സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരിം അനുമോദിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി എം റഷീദ് പ്രകൃതി ബോധവൽക്കരണം നടത്തി. ബാലസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹാഫിസ് നൗഷാദ്, ജില്ലാ അക്കാദമിക് കൺവീനർ കെ ഇ നൗഷാദ്, ഒ ഡി അനിൽകുമാർ, അശ്വതി ശിവദാസ്, ആരതി ദേവദാസ്, എ എ സലാം, എം കെ മനോജ് എന്നിവർ ശാസ്‌ത്രസാമൂഹ്യ ബോധവൽക്കരണ ക്ലാസെടുത്തു. ചൊവ്വ ഹാപ്പിനസ് ഫെസ്റ്റ് അഭയാരണ്യം പാർക്കിൽ നടക്കും.


കോലഞ്ചേരി


കോലഞ്ചേരി ഏരിയ ബാലസംഘം ഏരിയ ലീഡേഴ്സ് ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റിവലും പുത്തൻകുരിശ് എംജിഎം സ്‌കൂളിൽ തുടങ്ങി. ഏരിയ പ്രസിഡന്റ്‌ സുഹാന കുഞ്ഞുമുഹമ്മദ് പതാക ഉയർത്തി. കുട്ടികൾ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു.


സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷിജി ശിവജി, ബാലസംഘം ഏരിയ സെക്രട്ടറി ഭഗത് രാജീവൻ, ഏരിയ കൺവീനർ ടി വി പീറ്റർ, ക്യാമ്പ് ഡയറക്ടർ സി സി കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സെമിനാർ, അരങ്ങൊരുക്കം, സർഗസംഗമം എന്നിവ നടന്നു. ശ്രീജ രാജീവൻ, എസ് തങ്കപ്പൻ എന്നിവർ ക്ലാസെടുത്തു. ചൊവ്വാഴ്ച മൂന്നിന് ഹാപ്പിനെസ് ഫെസ്റ്റിവലിൽ 11 വില്ലേജുകളിൽനിന്നായി മുന്നൂറോളം കുട്ടികളും മുതിർന്നവരും പങ്കെടുക്കും.


കവളങ്ങാട്


ബാലസംഘം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ ലീഡേഴ്സ് സമ്മർക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും തുടങ്ങി. വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. ആബിദ ഹല്ലാജ് അധ്യക്ഷയായി. എ ആർ അനി, എം കെ അനീഷ്, വി ആർ സജിത്ത്, അമൃത രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൺവീനർ എൻ കെ പ്രതീപ്, പി വി ഷാജി, ലിസി ജോസ്, ടി എം ബേബി, പി എം മുഹിയദ്ദീൻ തുടങ്ങിയവർ ക്ലാസ് നയിച്ചു. ക്യാമ്പ് ചൊവ്വാഴ്ച ഹാപ്പിനെസ് ഫെസ്റ്റോടെ സമാപിക്കും.


കൂത്താട്ടുകുളം

ബാലസംഘം കൂത്താട്ടുകുളം ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പ് ജില്ലാ ജോയിന്റ് കൺവീനർ വി എ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സാന്ദ്ര മരിയ സോണി അധ്യക്ഷയായി. കെ ജി രഞ്ജിത്, നാടക കലാകാരൻ ജയചന്ദ്രൻ തകഴിക്കാട്, അക്ഷര സാജു, ഏരിയ കൺവീനർ പ്രജിത് പ്രഭകുമാർ, ദിലീഷ് ദിവാകരൻ, പി എ അജേഷ്, എം കെ സുരേന്ദ്രൻ, കെ എ മുകുന്ദൻ, ഷീല സത്യൻ, അനുശ്രീ ഷിബു, അന്ന ബിജു, ഷീമോൾ പി മോഹനൻ എന്നിവർ സംസാരിച്ചു. ഹാപ്പിനെസ്‌ ഫെസ്റ്റിവൽ ചൊവ്വാഴ്‌ച നടക്കും.


മൂവാറ്റുപുഴ


ബാലസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് സമ്മർ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും തുടങ്ങി. അക്കാദമിക് കമ്മിറ്റി അംഗം എബ്രോൺ സജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി എസ് കാശിനാഥ് അധ്യക്ഷനായി. ആർ രാകേഷ്, കെ കെ ചന്ദ്രൻ, ലക്ഷ്മി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പരിശീലകരായ കെ കെ ചന്ദ്രൻ, എബ്രാൻ സജി, വി എസ് കാശിനാഥ്, മിനി ബൈജു എന്നിവർ ക്ലാസെടുത്തു. ഞായർ രാവിലെമുതൽ ഹാപ്പിനെസ് ഫെസ്റ്റ് തുടങ്ങും. വൈകിട്ട് ക്യാമ്പ് സമാപിക്കും.


അങ്കമാലി


ബാലസംഘം ദ്വിദിന അങ്കമാലി ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റിവലും ആരംഭിച്ചു. ചെത്തിക്കോട് കമ്യൂണിറ്റി ഹാളിൽ ക്യാമ്പ് സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ സെക്രട്ടറി പാർവതി ദിലീപ് അധ്യക്ഷയായി. ഏരിയ കൺവീനർ ടി എ ജയരാജ്, ജില്ലാ കമ്മിറ്റി അംഗം ശ്രീനി ശ്രീകാലം, ഏരിയ പ്രസിഡന്റ്‌ ജിതേന്ദ്ര ജെമിനി, കെ പി ബിനോയി, സജി വർഗീസ്, വിനീത ദിലീപ്, ജിജോ ഗർവാസിസ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ്‌ ചൊവ്വാഴ്‌ച സമാപിക്കും.


ആലങ്ങാട്


​ബാലസംഘം കളമശേരി ഏരിയ കമ്മിറ്റിയുടെ ലീഡേഴ്‌സ് സമ്മർ ക്യാമ്പ്‌ ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി എസ് അഷിത അധ്യക്ഷയായി. പി എം മനാഫ്, പി എസ് ആര്യദേവ്, പി കെ ശിവദാസ്, ആർ ഡി പ്രദീപ്, മനേക് മനു, വിപിൻ ഗോപി, സ്നേഹ വിപിൻ, എൻ വി സോണിയ, കെ എസ് സൈനുദ്ദീൻ, സുഗുണാനന്ദൻ, പി കെ ജയലാൽ എന്നിവർ സംസാരിച്ചു. ചൊവ്വ വൈകിട്ട്‌ നാലിന് "ഹാപ്പിനെസ് ഫെസ്റ്റ്' സിനിമ, സീരിയൽ താരം അനിൽ പെരുമ്പളം ഉദ്ഘാടനം ചെയ്യും.


വൈപ്പിൻ


ബാലസംഘം വൈപ്പിൻ ഏരിയ ബാലസംഘം ലീഡേഴ്സ് ക്യാമ്പ്‌ ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക്‌കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം എസ്‌ അഭിനവ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ഇ സി ശിവദാസ്, ഇ എൻ സതീശൻ, ഭദ്ര സുരേഷ് എന്നിവർ സംസാരിച്ചു. വി കെ സിദ്ധാർഥൻ ക്ലാസെടുത്തു. ചൊവ്വ പകൽ മൂന്നിന്‌ നടക്കുന്ന ഹാപ്പിനസ്‌ ഫെസ്‌റ്റിവലോടെ ക്യാമ്പ്‌ സമാപിക്കും.


പറവൂർ


ബാലസംഘം പറവൂർ എരിയ കമ്മിറ്റിയുടെ ലീഡേഴ്‌സ്‌ സമ്മർ ക്യാമ്പിന്‌ തുടക്കം. കെ ആർ ഗംഗാധരൻ സ്മാരക ഹാളിൽ കവി സ്നേഹചന്ദ്രൻ ഏഴിക്കര ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ ബി ആര്യ അധ്യക്ഷയായി. നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, എൻ ശ്രേഷ, എം എ രശ്മി, എം ആർ റീന, എ എസ് അനിൽകുമാർ, അഭിനവ് ഷാൽ, അനന്തു രാജേഷ് എന്നിവർ സംസാരിച്ചു. ചൊവ്വ വൈകിട്ട്‌ നാലിന് പുല്ലംകുളം അംബേദ്കർ പാർക്കിലേക്ക് കുട്ടികളുടെ വർണശബളമായ ഘോഷയാത്ര നടക്കും. തുടർന്ന് ഹാപ്പിനെസ് ഫെസ്റ്റിവൽ മിമിക്രി കലാകാരൻ സൈനൻ കെടാമംഗലം ഉദ്ഘാടനം ചെയ്യും.


ചോറ്റാനിക്കര


ബാലസംഘം തൃപ്പൂണിത്തുറ ഏരിയ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലകരായ വി കെ പ്രദീപൻ, വി കെ വിവേക്, ഇ ടി പ്രതിഷ്, വി കെ ഡെയ്സൺ എന്നിവർ കുട്ടികളുമായി സംവദിച്ചു. ജി ജയരാജ്, എ ഐ രാജേഷ്, ടി പി പ്രിൻസ്, കെ ജി രവീന്ദ്രൻ, അജു കരുണാകരൻ, എം എ വിജു, സാജു ചോറ്റാനിക്കര എന്നിവർ നേതൃത്വം നൽകി.

ചൊവ്വാഴ്ച പകൽ മൂന്നിന്‌ നമ്പൂരിശൻമല ഫാം സാംഞ്ചുറിയിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ്‌ ഫെസ്റ്റ് ബാലസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹഫീസ് നൗഷാദ് ഉദ്ഘാടനം ചെയ്യും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home