ad
Deshabhimani

അശ്വ വാർഷികവും അനുമോദനവും

Athletes Welfare Association

ഇന്റര്‍നാഷണല്‍ കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ വേള്‍ഡ് കസ്റ്റംസ് അവാര്‍ഡ് നേടിയ അശ്വ സ്ഥാപക പ്രസിഡന്റ്‌ 
റോയ് വര്‍ഗീസിന്‌ സംവിധായകന്‍ ജൂഡ് ആന്റണി ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 12:42 AM | 1 min read

കോതമംഗലം


അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അശ്വ) പത്താം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ കോതമംഗലം എംഎ കോളേജിലേയും മാര്‍ ബേസില്‍ സ്‌കൂളിലേയും നാല് കായികതാരങ്ങളെ അനുമോദിച്ചു. മോട്ടിവേഷന്‍ ക്ലാസും ഒളിമ്പ്യന്‍മാരുമായി സംവാദവും നടത്തി.


ഇന്റര്‍നാഷണല്‍ കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ വേള്‍ഡ് കസ്റ്റംസ് അവാര്‍ഡ് നേടിയ അശ്വ സ്ഥാപക പ്രസിഡന്റും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറുമായ റോയ് വര്‍ഗീസിന്‌ സംവിധായകന്‍ ജൂഡ് ആന്റണി ഉപഹാരം സമ്മാനിച്ചു. കായികപ്രതിഭകളായ ഗണേഷ്‌നാഥ് സി മധു, ജിഹിയ രഞ്ജിത്, കാര്‍ത്തിക് ഗിരീഷ്, ജാനിസ് തെരേസ റെജി എന്നിവർക്ക്‌ ഇ വൈ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.


അശ്വ ചെയര്‍മാന്‍ എ പി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ അശ്വ സെക്രട്ടറി കെ എം ബിനു, ട്രഷറര്‍ അമ്പിളി റോയ്, അശ്വ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയിംസ് ഇടയ്ക്കാട്ടുകുടി, പ്രൊഫ. പി ഐ ബാബു, ഒളിമ്പ്യന്മാരായ സിനി ജോസ്, വി കെ വിസ്മയ, വി അനില്‍കുമാര്‍, രഞ്ജിത്ത് മഹേശ്വരി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home