കുറുമ്പിനോടു കൂട്ടുകൂടി അസി. കലക്ടർ

അസി. കലക്ടർ പാർവതി ഗോപകുമാർ കൂത്താട്ടുകുളം ഗവ. യുപിഎസിലെ കുട്ടികൾക്കൊപ്പം
കൂത്താട്ടുകുളം
കുരുന്നുകളുടെ കുറുമ്പുകൾ ക്കൊപ്പം കൂട്ടുകൂടിയും കഥപറഞ്ഞും അസി. കലക്ടർ പാർവതി ഗോപകുമാർ. ഹരിത കേരളമിഷൻ കൂത്താട്ടുകുളം നഗരസഭ സഹകരണത്തോടെ സംഘടിപ്പിച്ച ചങ്ങാതിക്കൊരു തൈ ജില്ലാതല പരിപാടിക്ക് പാർവതി എത്തുമ്പോഴേക്കും കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു.
ഭക്ഷണ ഇടവേളയിൽ എല്ലാ ക്ലാസിലും കയറിയ അസി. കലക്ടർ എൽകെജി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികളുമായി കൂട്ടുകൂടി. അവധി നേരത്തേ പ്രഖ്യാപിക്കണം, മഴ പെയ്താൽ അവധി വേണം, ആഴ്ചയിൽ രണ്ടുദിവസം അവധി വേണം തുടങ്ങിയ നിരവധി ആവശ്യങ്ങളുമായാണ് കുട്ടികൾ വരവേറ്റത്.
പരിപാടികൾ നടക്കുമ്പോൾ എല്ലാവർക്കും ഒന്നിച്ചിരിക്കാൻ ഓഡിറ്റോറിയം വേണം, ക്ലാസ്മുറികൾ വേണം തുടങ്ങിയ ആവശ്യങ്ങളും കുട്ടികളുന്നയിച്ചു. സർക്കാർ സ്കൂളിലെ പഠനംകൊണ്ടുമാത്രമാണ് ഐഎഎസ് നേടിയതെന്നും നന്നായി പഠിക്കണമെന്നും പാർവതി കുട്ടികളോട് പറഞ്ഞു.
കുട്ടികൾക്കൊപ്പം അധ്യാപകരും ക്ലാസിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ അഭിനന്ദിച്ചു. ഉദ്ഘാടനശേഷം സ്കൂൾ ഉച്ചഭക്ഷണവും കഴിച്ചാണ് അവർ മടങ്ങിയത്.










0 comments