ad
Deshabhimani

ചുവർചിത്രങ്ങളിൽ ആകൃഷ്ടരായി ; കേരളത്തിന്റെ ഓർമകളെ 
ചിത്രങ്ങളിലാക്കി അമേരിക്കൻസംഘം

artists

ആർട്ട് ആൻഡ്‌ മൈൻഡ്‌ ഗ്യാലറിയിലെത്തിയ അമേരിക്കൻ വിനോദസഞ്ചാരികൾക്ക്‌ ഡോ. സാജു തുരുത്തിൽ ചിത്രം വരയ്‌ക്കാൻ നിർദേശങ്ങൾ നൽകുന്നു

വെബ് ഡെസ്ക്

Published on Jan 26, 2026, 02:30 AM | 1 min read


പറവൂർ

ആർട്ട്‌ ആൻഡ് മൈൻഡ് ഗ്യാലറിയിലെ ചുവർച്ചിത്രങ്ങൾ കാണാനെത്തിയ അമേരിക്കൻ വിനോദസഞ്ചാരികൾ ഒടുവിൽ ചിത്രം വരച്ച് മടങ്ങി. ഇവിടത്തെ ചുവർച്ചിത്രങ്ങളുടെ മനോഹാരിതയിൽ ആകൃഷ്ടരായാണ് ചിത്രം വരയ്‌ക്കണമെന്ന ആഗ്രഹമുണ്ടായത്‌. ​


പറവൂർ സിനഗോഗും അങ്ങാടിയുമൊക്കെ കണ്ടശേഷം ചേന്ദമംഗലം കൈത്തറി കാണാൻ പോയപ്പോൾ വാങ്ങിയ തുണിയിൽ അവർ ചായങ്ങൾകൊണ്ട്‌ ചിത്രമെഴുതി. ചുവർച്ചിത്രകലാകാരൻ ഡോ. സാജു തുരുത്തിൽ നിർദേശങ്ങൾ നൽകി. 12 വിനോദസഞ്ചാരികളാണ് കേരളത്തിന്റെ ഓർമകൾ സൂക്ഷിക്കാൻ ചിത്രങ്ങൾ വരച്ച്‌ സന്തോഷത്തോടെ മടങ്ങിയത്. ഇവരിൽ പലരും മികച്ച കലാകാരികളാണെന്ന് ചിത്രരചന കണ്ടശേഷം ഡോ. സാജു തുരുത്തിൽ പറഞ്ഞു.


കേരളത്തിലെ ആദ്യത്തെ ചുവർച്ചിത്ര കലാഗ്യാലറിയാണ് ഡോ. സാജു തുരുത്തിലിന്റെ ആർട്ട്‌ ആൻഡ് മൈൻഡ്. രണ്ട് മണിക്കൂറോളം ഗ്യാലറിയിൽ ചെലവഴിച്ചാണ് അവർ മടങ്ങി
യത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home