ad
Deshabhimani

ഓർമയിലെ ഛായാചിത്രങ്ങൾ 
അടയാളപ്പെടുത്തി ‘ആഫ്‌റ്റർ ഇമേജ്‌’

Art Exhibition
വെബ് ഡെസ്ക്

Published on Nov 29, 2025, 02:00 AM | 1 min read


കൊച്ചി

യഥാർഥ സന്ദർഭവുമായി സമ്പർക്കം അവസാനിച്ചശേഷം ഓർമയിൽ നിലനിൽക്കുന്ന ഛായാചിത്രത്തെ വിവരിക്കുകയാണ്‌ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ച ‘ആഫ്‌റ്റർ ഇമേജ്‌’ ചിത്രപ്രദർശനം. ദൃശ്യസംസ്കാരത്തിൽ ഒളിഞ്ഞിരിക്കുന്ന ഊർജങ്ങളെ കണ്ടെത്താൻ ആബേല റൂബൻ, കെ അഞ്ജിത്‌, വി സി വിവേക് ​​എന്നിവരുടെ കൂട്ടായശ്രമംകൂടിയാണ്‌ ‘ആഫ്‌റ്റർ ഇമേജ്‌’.


സുധീഷ്‌ കോട്ടേന്പ്രം ക്യുറേറ്റ്‌ ചെയ്‌തിരിക്കുന്ന പ്രദർശനത്തിൽ പൊതു ഇടങ്ങളിൽ സ്വയം നഷ്ടപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്നുണ്ട്‌ കെ അഞ്ജിതിന്റെ ചിത്രങ്ങൾ. ആരെയും പ്രത്യേകിച്ച് തിരിച്ചറിയാൻ കഴിയില്ലെങ്കിലും അഞ്ജിതിന്റെ ക്യാൻവാസുകൾ ബസാറിന്റെ സൗന്ദര്യശാസ്ത്രം വെളിവാക്കുന്നു.


സ്വത്വം, ലിംഗഭേദം, അധികാരബന്ധങ്ങൾ എന്നിവയും ചിത്രങ്ങൾക്ക്‌ വിഷയമാകുന്നുണ്ട്‌. വി സി വിവേക് ​​ചിത്രത്തിലൂടെ തന്റെ നോട്ടം പ്രകൃതി, ഗാർഹിക ലോകങ്ങളിലേക്ക് തിരിക്കുന്നു. ആബേല റൂബൻ ചിത്രത്തിലൂടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും അനന്തരഫലങ്ങളെ നേരിടുന്നു. അക്രിലിക്‌, ചാർക്കോൾ മാധ്യമങ്ങൾ ഉപയോഗിച്ച്‌ ക്യാൻവാസിലും ഹാൻഡ്‌മെയ്‌ഡ്‌ പേപ്പറിലും വരച്ചിരിക്കുന്ന ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്‌. പ്രദർശനം പകൽ 11 മുതൽ 7 വരെ. 30ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home