വാസ്‌തുഭംഗി പകർത്തി പ്രദീപ് പേയാടന്റെ ജലച്ചായ രചനകൾ

കൊച്ചി
കേരളീയ ഗ്രാമീണഭംഗിയും വാസ്‌തുസൗന്ദര്യവും ജലച്ചായത്തിൽ പകർത്തിയ ചിത്രകാരൻ പ്രദീപ് പേയാടന്റെ രചനകളുടെ പ്രദർശനം ആസ്വാദകശ്രദ്ധ നേടുന്നു. ദർബാർ ഹാൾ ഗാലറിയിൽ തുടരുന്ന ഏകാംഗ ജലച്ചായ ചിത്രപ്രദർശനത്തിൽ മൂന്നുവർഷത്തിനിടെ രചിച്ച 36 ചിത്രങ്ങളാണുള്ളത്. 10 വരെ തുടരും. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനസമയം.
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവും മ്യൂസിയം കവാടവും കേരളീയ വാസ്‌തുഭംഗിയാർന്ന മലബാറിലെ വീടുകളും പ്രകൃതിയുമെല്ലാം പ്രദീപിന്റെ ജലച്ചായത്തിൽ തെളിയുന്നു. തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ആർക്കിടെക്‌ചർ വിഭാഗത്തിൽ ഫൈനാർട്‌സ് അധ്യാപകനാണ് പ്രദീപ് പേയാടൻ.









0 comments