ad
Deshabhimani

ലക്ഷങ്ങളുടെ നഷ്ടം

കാക്കനാട് കേന്ദ്ര ലേബർ കമീഷണർ ഓഫീസിൽ 
മോഷണം: 3 പേർ പിടിയിൽ

arrest

തൃക്കാക്കര പൊലീസ് പിടികൂടിയ പ്രതികൾ

വെബ് ഡെസ്ക്

Published on Aug 13, 2026, 02:29 AM | 1 min read

കാക്കനാട്


ഒലിമുകളിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലേബർ കമീഷണർ ഓഫീസിലെ മിന്നൽരക്ഷാചാലകങ്ങൾ മോഷ്ടിച്ച മൂന്നുപേരെ തൃക്കാക്കര പൊലീസ് പിടികൂടി.


ബംഗാൾ സ്വദേശി മുസ്താഖുൽ ഷെയ്ഖ് (26), അസം സ്വദേശികളായ സഫിയാക്കുൽ ഇസ്ലാം (30), മൊഫീദുൽ ഇസ്ലാം (35) എന്നിവരാണ്‌ പിടിയിലായത്‌. ഓഫീസിന്റെ മുകളിലും പുറത്തുമായി സ്ഥാപിച്ചിരുന്ന അഞ്ചോളം മിന്നൽരക്ഷാചാലകങ്ങളും ഇവയുമായി ബന്ധിപ്പിച്ചിരുന്ന ചെമ്പുപട്ടകളുമാണ്‌ മോഷ്ടിച്ചത്‌.


ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്നതാണിവ. ചൊവ്വ പുലർച്ചെ 1.30-ഓടെയാണ് സംഭവം.

കാക്കനാട്, ആലുവ എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ തൃക്കാക്കര പൊലീസ് കൂടുതൽ അന്വേഷണം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home