ad
Deshabhimani

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

arrest
വെബ് ഡെസ്ക്

Published on May 09, 2026, 12:16 AM | 1 min read

കൊച്ചി


യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കലൂര്‍ മണപ്പാട്ടിപ്പറമ്പ്‌ സ്വദേശി കെ ആർ അസ്‌ലനെ എറണാകുളം നോര്‍ത്ത് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മണപ്പാട്ടിപ്പറമ്പ് വടക്കാട്ടുപറമ്പ് വീട്ടല്‍ അമീറിനാണ് കുത്തേറ്റത്. അമീര്‍, മണപ്പാട്ടിപ്പറന്പിലെ ഹോട്ടലില്‍ കഴിഞ്ഞമാസം 19ന് ഭക്ഷണം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.


അമീറിന്റെ സുഹൃത്തായ മണപ്പാട്ടിപ്പറമ്പിനുസമീപം താമസിക്കുന്ന ഷാഫി ഇ‍ൗ സമയം അസ്‌ലനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. അമീര്‍ ഫോണ്‍ വാങ്ങി സംസാരിച്ചതാണ് അസ്‌ലനെ പ്രകോപിപ്പിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഷാഫിയുമായി വഴക്കിലായിരുന്ന അസ്‌ലൻ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫോണില്‍ സംസാരിച്ചിരുന്നത്. ഇതിനിടയിലാണ് ഫോണ്‍ വാങ്ങി അമീര്‍ പ്രതിയോട് സംസാരിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന അസ്‌ലൻ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് അമീറിനെ മണപ്പാട്ടിപ്പറമ്പ് ഫോര്‍ത്ത് ക്രോസ് റോഡിനുസമീപം ആക്രമിക്കുകയായിരുന്നു.

അമീറിന്റെ ഇടതു തുടയിലും കാല്‍മുട്ടിലും ഇടതുനെഞ്ചിന് താഴെയുമാണ്‌ അസ്‌ലൻ കുത്തിയത്‌. ആക്രമണത്തില്‍ അമീറിന് കരളിന് ക്ഷതം സംഭവിച്ചു. സംഭവത്തെത്തുടര്‍ന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെനിന്നാണ് പൊലീസ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home