8.32 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഭീമാ നായിക്, ഇനോഷ്
പള്ളുരുത്തി
8.32 കിലോ കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഒഡിഷ സ്വദേശി ഭീമാ നായിക് (51), മരട് കണ്ണാടിക്കാട് തട്ടാശേരി വീട്ടിൽ ഇനോഷ് (28) എന്നിവരെയാണ് പിടികൂടിയത്. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് നെട്ടൂർ ഭാഗത്തുനിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.
ഭീമാ നായിക് ഒഡിഷയിൽനിന്ന് ട്രെയിനിൽ എറണാകുളത്ത് എത്തിച്ച കഞ്ചാവ് അവിടെനിന്ന് ഓട്ടോറിക്ഷയിൽ നെട്ടൂരിൽ എത്തിക്കുകയായിരുന്നു. തുടർന്ന്, കഞ്ചാവ് വാങ്ങുന്നതിനായി ഇനോഷ് എത്തിയപ്പോൾ ഇരുവരെയും പിടികൂടുകയായിരുന്നു.










0 comments