106 ഗ്രാം കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ

അഞ്ചൽ ജോസഫ് പീറ്റർ അതുൽ
വൈപ്പിൻ
ചെറായിയിൽ 106 ഗ്രാം കഞ്ചാവുമായി മൂന്നംഗസംഘം പിടിയിലായി. ചെറായി ബീച്ച് റോഡിൽ കീട്ടിയപ്പിള്ളി തളപ്പൻ എന്ന അഞ്ചൽ (22), പൈനാടത്ത് റോബിൻ എന്ന ജോസഫ് പീറ്റർ (23), പറവൂർ വടക്കുംപുറം കുറ്റിക്കാട്ട് നിലത്ത് നന്ദു എന്ന അതുൽ (24) എന്നിവരാണ് പിടിയിലായത്.
ആദ്യം അറസ്റ്റിലായ പ്രധാന കച്ചവടക്കാരൻ അഞ്ചലിൽനിന്നുള്ള വിവരമനുസരിച്ച് കൂട്ടാളികളും അറസ്റ്റിലാകുകയായിരുന്നു. മുനമ്പം എസ്എച്ച്ഒ എം എസ് ഷെറിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് റെയ്ഡ് നടത്തിയത്.










0 comments