മാര്‍ക്കറ്റിലെ കൊലപാതകം
കുമ്പളങ്ങി സ്വദേശി പിടിയില്‍

കുമ്പളങ്ങി മാര്‍ക്കറ്റിലെ കൊലപാതകത്തില്‍ പ്രതിയായ അഖില്‍ ജോസഫിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍
പള്ളുരുത്തി
കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിൽ തമിഴ്നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
കുമ്പളങ്ങി 13–ാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ അഖില്‍ ജോസഫി നെ(36)യാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ദിണ്ടിഗല്‍ പഴനി ദരപുരം സ്വദേശി മായവന്‍ (53)നെയാണ് ശനി രാവിലെ മനോജ് എന്നയാളുടെ പച്ചക്കറി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയായ അഖിലും രാത്രികാലങ്ങളില്‍ കിടക്കുന്നത് കുമ്പളങ്ങി മാര്‍ക്കറ്റിലാണ്.
കൊല്ലപ്പെട്ട മായവനോട് പ്രതി പണം കടം ചോദിക്കുമായിരുന്നു. പലപ്പോഴും കൊടുക്കാറില്ല. പ്രതി സ്ഥിരം കിടക്കുന്നയിടത്ത് ഇടക്ക് മായവന്‍ കിടന്നതും വൈരാഗ്യത്തിന് ഇടയാക്കിയെന്നും ഇതാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തും കൃത്യത്തിനുശേഷം ആയുധം ഉപേക്ഷിച്ച സമീപത്തെ സെമിത്തേരിയിലുമെത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments