പിക്കപ്പ് വാൻ ഓട്ടോയിലും എടിഎം കൗണ്ടറിലും ഇടിച്ച് അപകടം

ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ ചാലയ്ക്കൽ റോയൽ ഫുഡിനുസമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓട്ടോയിലും എടിഎം കൗണ്ടറിലും ഇടിച്ചപ്പോള്‍
ആലുവ
ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ ചാലയ്ക്കൽ റോയൽ ഫുഡിനുസമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓട്ടോയിലും എടിഎം കൗണ്ടറിലും ഇടിച്ച് അപകടം. എടിഎം കൗണ്ടറിൽ പണം എടുക്കാൻ എത്തിയ കുട്ടമശേരി വെള്ളിശേരി റഹീമിന്റെ ഓട്ടോറിക്ഷയിലും സമീപത്തുള്ള എടിഎം കൗണ്ടറിലും പിക്കപ്പ് വാൻ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന റഹീമിന്റെ ഭാര്യ റഷീദ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റു.
എടിഎം കൗണ്ടറിന്റെ ഗ്ലാസും ഭിത്തിയും തകർന്നു. ആലുവ - പെരുമ്പാവൂർ റോഡിൽ നിരന്തരമായി അപകടങ്ങളുണ്ടാകുന്നതിൽ ആളുകൾ പ്രതിഷേധത്തിലാണ്. രണ്ടുദിവസംമുമ്പ് ചാലക്കൽ പാലത്തിനുമുന്നിലും അപകടമുണ്ടായി. ആലുവയിൽനിന്നുവന്ന കാറും പെരുമ്പാവൂരിൽനിന്നുവന്ന ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക്‌യാത്രക്കാർക്ക് ഗുരുതരപരിക്കേറ്റു. അതേദിവസംത്തന്നെ ചാലക്കൽ പെട്രോൾപമ്പിന് സമീപവും നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ ഏറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.










0 comments