ad
Deshabhimani

പണിമുടക്ക് ; പുതിയൊരാൾക്ക് ജോലിയൊരുക്കാൻ ജോലിക്കെത്തി അനു

anu
വെബ് ഡെസ്ക്

Published on Feb 13, 2026, 01:15 AM | 1 min read


കൊച്ചി

ദേശീയ പണിമുടക്ക്‌ ദിനത്തിൽ മറ്റൊരാളുടെ ജീവിതത്തിന് വെളിച്ചമേകാൻ ‘പണിയെടുത്ത്‌’ എൽഡി ക്ലർക്ക്‌ പി വി അനു. ഫെബ്രുവരി 12 അർധരാത്രിയോടെ ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്നിരിക്കെ, അവസാന നിമിഷം ഒരു ഉദ്യോഗാർഥിക്കെങ്കിലും ജോലി ലഭിക്കാനാണ്‌ ആയുർവേദ കോളേജിലെ എൽഡി ടൈപ്പിസ്റ്റായ അനു ഓഫീസിലെത്തിയത്‌. ഈ ഓഫീസിലെ എൽഡി ടൈപ്പിസ്റ്റിന്‌ ഹൈക്കോടതിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് 11ന് വിടുതൽ ചെയ്തിരുന്നു. ഈ ഒഴിവ് 12-ന് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ജോലിസാധ്യത എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നു.

രാവിലെ കോളേജിലെത്തിയ അനു, പ്രിൻസിപ്പലിന്റെയും മാനേജരുടെയും നിർദേശാനുസരണം, പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള നടപടിക്രമം വേഗത്തിലാക്കി. ലിസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ ആ ഒഴിവ് പിഎസ്‌സിയിൽ എത്തിയെന്ന് ഉറപ്പാക്കി. ഇതോടെ റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയോടെ കാത്തിരുന്ന ഒരാൾക്കുകൂടി സർക്കാർ ജോലി എന്ന സ്വപ്നം പൂവണിയാൻ വഴിയൊരുങ്ങി.


എൻജിഒ യൂണിയൻ പ്രവർത്തകകൂടിയായ അനുവിനെ കേരള എൻജിഒ യൂണിയൻ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home