'ലഹരിമുക്തകേരളം' ക്യാമ്പയിന് തുടക്കം

വൈപ്പിൻ
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ‘ലഹരിമുക്തകേരളം’ പദ്ധതിയുടെ ജില്ലാ ക്യാമ്പയിൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ്, പൊലീസ്, എൽഎസ്ജിഡി, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകൾ, മറ്റു സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലുമാണ് ക്യാമ്പയിൻ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. മത്സ്യബോർഡ് കമീഷണർ എച്ച് സലീം റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. കെ എസ് പുരുഷൻ, കെ എസ് നിബിൻ, കെ എ സാജിത്ത്, ഷൈബി ഗോപാലകൃഷ്ണൻ, മാജ ജോസ്, എസ് ജയശ്രീ എന്നിവർ സംസാരിച്ചു. പരിപാടിക്കു മുന്നോടിയായി അസി. എക്സൈസ് ഇൻസ്പെക്ടർ വി ജയരാജിന്റെ ഓട്ടൻതുള്ളലും മറ്റ് കലാപരിപാടികളും നടന്നു.
ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിൽ എറണാകുളം മണ്ഡലത്തിൽ വിവാഹ ധനസഹായം 28 പേർക്കായി 6,85,000 രൂപയും വൈപ്പിൻ മണ്ഡലത്തിൽ 60 പേർക്ക് 15,00,000 രൂപയും മരണാനന്തര ധനസഹായമായി എറണാകുളം മണ്ഡലത്തിൽ 30,000 രൂപയും വൈപ്പിൻ മണ്ഡലത്തിൽ 12 പേർക്കായി 1,80,000 രൂപയും വിതരണം ചെയ്തു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവർക്ക് എംഎൽഎ പുരസ്കാരം സമ്മാനിച്ചു.










0 comments