ലഹരിക്കെതിരെ പാവ നാടകം നടത്തി

വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ നടത്തിയ പാവ നാടകം
പെരുമ്പാവൂർ
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ വിഷൻ ഓഫ് ലൈഫ് പപ്പറ്റ് ടീം അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പാവ നാടകം വിദ്യാർഥികൾക്ക് കൗതുകമായി. സുനിൽ പട്ടിമറ്റത്തിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്.
ബിസിഐ എളംകുളം ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ കെ സി ശശികുമാർ, പ്രധാനാധ്യാപകൻ ജി ആനന്ദകുമാർ, പിടിഎ പ്രസിഡന്റ് കീഴില്ലം ഉണ്ണിക്കൃഷ്‌ണൻ, ഷീജ എൽദോസ്, ഡോ. പി സി തോമസ്, ലാൽ ഫിലിപ്പ്, ഡേവിഡ് ജോൺ, എസ് എൽ സുജിത് കുമാർ എന്നിവർ സംസാരിച്ചു.










0 comments