ad
Deshabhimani

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

anti drugs

സെന്റ്‌ ആൻസ് കോളേജിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച കൂട്ടയോട്ടം പ്രിൻസിപ്പൽ പ്രൊഫ. ഷാജി ജോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 20, 2026, 01:48 AM | 1 min read

അങ്കമാലി


സെന്റ് ആൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് "കൂട്ടയോട്ടം' സംഘടിപ്പിച്ചു. കൂട്ടയോട്ടം പ്രിൻസിപ്പൽ പ്രൊഫ. ഷാജി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.


സെന്റ്‌ ആൻസ് കോളേജ് ചെയർമാൻ ജോർജ് കുര്യൻ പാറയ്ക്കൽ അധ്യക്ഷനായി. ലഹരിവിമുക്തകേരളം എന്ന സന്ദേശമുയർത്തി കോളേജിൽനിന്ന്‌ അങ്കമാലി ടൗൺവരെ നടന്ന ഓട്ടത്തിൽ എൻഎസ്എസ് വളന്റിയർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ അണിനിരന്നത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home