മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ; ചെസ് മത്സരവുമായി ജൂനിയർ ചേംമ്പർ ഇൻറർനാഷ്ണൽ

കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ക്യാമ്പയിനുമായ് ജൂനിയർ ചേംമ്പർ ഇൻറർനാഷ്ണൽ (ജെസിഐ ) അഖില കേരള ചെസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് 1ന് മാമംഗലം എസ്‍എൻഡിപി ഓഡിറ്റോറിയത്തിലാണ് വിദ്യാർഥികൾക്കായി ചെസ് മത്സരം സംഘടിപ്പിക്കുന്നത്. അണ്ടർ 8, 11, 15 വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അഖില കേരള ചെസ്സ് ടുർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9400915810 / 8281925572 എന്നീ നമ്പറുകളിൽ രജിസറ്റർ ചെയ്യുക.
0 comments