ആമ്പല്ലൂരിൽ അങ്കണവാടി ഒരുങ്ങി

പിറവം
ആമ്പല്ലൂർ ഒന്നാംവാർഡിൽ തൃക്കോവിൽ ക്ഷേത്രത്തിനുസമീപം നിർമാണം പൂർത്തിയാക്കിയ അങ്കണവാടി, വനിതാകമീഷൻ അധ്യക്ഷ പി സതീദേവി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പർവൈസർ ഡോ. പൂർണിമ കെ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ആമ്പല്ലൂർ വൈഗയിൽ വേണു എസ് നമ്പീശൻ-– യമുന ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതി ഫണ്ട് എട്ടുലക്ഷം ഉൾപ്പെടെ 18 ലക്ഷം ചെലവിലാണ് നിർമാണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ മുഖ്യപ്രഭാഷണം നടത്തി. ബീന മുകുന്ദൻ, ജലജാ മോഹനൻ, കെ എഫ് കുര്യാക്കോസ്, ടി കെ മോഹനൻ, ജയശ്രീ പത്മാകരൻ, എം എം ബഷീർ തുടങ്ങിയവർ സംസാരിച്ചു.










0 comments