ad
Deshabhimani

അമ്പാടി അങ്കണവാടി നാടിനു സമർപ്പിച്ചു

anganawadi
വെബ് ഡെസ്ക്

Published on Feb 22, 2026, 03:56 AM | 1 min read


വൈപ്പിൻ

പള്ളിപ്പുറത്ത് 10–ാം വാർഡിൽ അമ്പാടി അങ്കണവാടി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസനഫണ്ടിലെ 27 ലക്ഷം രൂപ ചെലവഴിച്ചാണ് വനിതാ ശിശുക്ഷേമ വികസനക്ഷേമവകുപ്പിന്റെ കീഴിൽ അമ്പാടി അങ്കണവാടി നിർമിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ ജയൻ അധ്യക്ഷനായി. വാർഡ് അംഗം സി എ സന്തോഷ് ആമുഖപ്രസംഗം നടത്തി. ബ്ലോക്ക് ഓവർസിയർ ലെക്സി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ എസ്‌ നിബിൻ ആദരവ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷെന്നി ഫ്രാൻസിസ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ രാധിക സതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രമണി അജയൻ, അങ്കണവാടി വർക്കർമാരായ പി സി ഷിംല, സ്നേഹ ആന്റണി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home