‘അങ്കണവാടി കം ക്രഷെ’ നെല്ലിക്കുഴിയിൽ

കോതമംഗലം
കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ "അങ്കണവാടി കം ക്രഷെ’ നെല്ലിക്കുഴിയിൽ തുടക്കമായി. നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്നാംവാർഡിലെ അങ്കണവാടിയിലാണ് ക്രഷെ പ്രവർത്തനം ആരംഭിച്ചത്. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആറുമാസംമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് ക്രഷെ. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനം. സേവനത്തിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചു. കുട്ടികൾക്ക് മികച്ച ഭക്ഷണവും നൽകും. മണ്ഡലത്തിലെ കൂടുതൽ അങ്കണവാടികളോടനുബന്ധിച്ച് ക്രഷെ പ്രവർത്തനം തുടങ്ങുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, മൃദുല ജനാർദനൻ, എൻ ബി ജമാൽ, എം എം അലി, പിങ്കി കെ അഗസ്റ്റിൻ, അനുപ്രിയ സജീവ് എന്നിവർ സംസാരിച്ചു.










0 comments