ad
Deshabhimani

ഇടപ്പള്ളിച്ചിറ കണ്ണീറ്റുമല 
അങ്കണവാടിക്ക് സ്വന്തം കെട്ടിടം

anganawadi
വെബ് ഡെസ്ക്

Published on Sep 14, 2025, 02:00 AM | 1 min read


പിറവം

നഗരസഭ 14–ാം ഡിവിഷനിലെ 50–-ാം നമ്പർ അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. വർഷങ്ങളായി യുവശക്തി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ഒന്പതുവർഷംമുമ്പ്‌ നാട്ടുകാർ പിരിവെടുത്ത് മൂന്നുസെന്റ് വാങ്ങി. അവിടെ, നഗരസഭ 19 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിർമിച്ചത്. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, സൂപ്പർവൈസർ റീസ രമ്യാ ഫ്രാൻസിസ്, വര്‍ക്കര്‍ ശ്രുതി ശ്രീധർ എന്നിവർ സംസാരിച്ചു. അങ്കണവാടി മുന്‍ വര്‍ക്കര്‍ എം എൻ അമ്മിണി, അമ്മിണി തങ്കപ്പൻ, ആർ എസ് ജയ്‌മോൻ കണ്ണയ്ക്കാപ്പറമ്പിൽ എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home