അങ്കമാലി അർബൻ സംഘം സെക്രട്ടറിയെ നിക്ഷേപകർ തടഞ്ഞുവച്ചു

അങ്കമാലി
കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 121 കോടിയോളം രൂപ തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് നിക്ഷേപക സംരക്ഷണ സമിതി നടത്തിവരുന്ന സമരത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച സെക്രട്ടറിയെ തടഞ്ഞുവച്ചു.
വായ്‌പ തിരിച്ചടയ്ക്കാൻ എത്തുന്നവരോട് സെക്രട്ടറി മോശമായി പെരുമാറുന്നതായും കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായും പരാതിയുണ്ട്.
അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി കൂടുന്നില്ല. പൊതുയോഗം വിളിക്കാൻ തീരുമാനിച്ചിട്ടും സെക്രട്ടറി നടപടിയെടുക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു. സെക്രട്ടറിയുടെ പേരിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിൽ സംരക്ഷണ സമിതി കൺവീനർ പി എ തോമസ്, സെക്രട്ടറി യോഹന്നാൻ വി കൂരൻ എന്നിവർ സംസാരിച്ചു.










0 comments