ad
Deshabhimani

എരുമത്തലമൂല അംബേദ്കർ ഗ്രാമത്തിന്‌ പുതുമോടി

ambedkar village
വെബ് ഡെസ്ക്

Published on Aug 13, 2025, 02:25 AM | 1 min read

ആലുവ

പട്ടികവിഭാഗങ്ങളുടെ സാമൂഹിക പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. നവീകരിച്ച എരുമത്തലമൂല അംബേദ്കർ ഗ്രാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താമസിക്കുന്ന പ്രദേശം, വീട്‌ എന്നിവയുടെ പുനരുദ്ധാരണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണിത്‌.


എരുമത്തലമൂലയിൽ 22 വീടുകളുടെ പുനരുദ്ധാരണവും ഒമ്പത് ശുചിമുറികളും നാല് ഇന്റർലോക്ക് റോഡുകളും പൂർത്തിയായി. 2016ൽ ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് ആയിരത്തോളം ഉന്നതികൾ പൂർത്തിയായി.


ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, റൈജ അമീർ, ലിസ മങ്ങാട്ട്, അരവിന്ദ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home