ad
Deshabhimani

ആലുവയില്‍ സഫലമാകും, വർഷങ്ങൾ പഴക്കമുള്ള സ്വപ്‌നം

aluva

ആലുവ–പെരുമ്പാവൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാറപ്പുറം -വല്ലംകടവ് പാലം

avatar
എം പി നിത്യൻ

Published on Feb 08, 2026, 02:52 AM | 1 min read

ആലുവ


ആലുവ നിവാസികളുടെ വർഷങ്ങൾ പഴക്കമുള്ള സ്വപ്‌നം സഫലമാകുന്നു. 15 വർഷമായി എംഎൽഎയായിരുന്നിട്ടും അൻവർ സാദത്തിന്‌ നഗരത്തിലെ പൊതുമാർക്കറ്റിന്റെ നിർമാണം തുടങ്ങാനായില്ല. ഉമ്മൻചാണ്ടി കല്ലിട്ട് മുടങ്ങിപ്പോയ പൊതുമാർക്കറ്റിന്റെ നിർമാണം ആരംഭിച്ചത്‌ എൽഡിഎഫ്‌ സർക്കാർ. 50 കോടി ചെലവിലാണ്‌ മാർക്കറ്റ്‌ ഉയരുന്നത്‌.


ആലുവ പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവും ആരംഭിച്ചു. അനുബന്ധ റോഡ് അടക്കം 53.71 കോടിയുടെ പദ്ധതിയാണിത്‌. ആലുവ–പെരുന്പാവൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാറപ്പുറം–വല്ലംകടവ് പാലം നിർമാണം 23 കോടി ചെലവിൽ പൂർത്തിയാക്കി.


സീപോർട്ട്–എയർപോർട്ട് റോഡ് എൻഎഡി മുതൽ മഹിളാലയംവരെ സ്ഥലം ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനുമായി 569.34 കോടി രൂപ റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷന് കിഫ്ബി കൈമാറി. ആലുവ–മൂന്നാർ റോഡ് നാലുവരിയാക്കാൻ കോതമംഗലംമുതൽ ആലുവവരെ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടാൻ 653 കോടിയും ആലുവ മാർക്കറ്റ് റോഡ് വീതികൂട്ടി നവീകരിക്കാൻ 10 കോടിയും അനുവദിച്ചു.


13.22 കോടി രൂപ ചെലവിൽ പറമ്പുശേരി–മേക്കാട് ആലുങ്കൽ കടവ് പാലവും അപ്രോച്ച് റോഡും നിർമിച്ചു. 14.56 കോടി രൂപ ചെലവിൽ ആലുവ കെഎസ്ആർടിസി സ്റ്റാൻഡ്‌. നൊച്ചിമ, എടത്തല, തേവയ്ക്കൽ, ചൊവ്വര, കീഴ്മാട്, ചെങ്ങമനാട് സ്കൂളുകൾക്ക് പുതിയകെട്ടിടം. ആലുവ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം. 35 കോടി ചെലവിൽ ആലുവ കോടതിക്ക്‌ പുതിയകെട്ടിടത്തിന്‌ ടെൻഡറായി.


പ്രളയത്തിൽ തകർന്ന ആലുവ പാലസ് ഗസ്റ്റ് ഹൗസിന്റെ നവീകരണത്തിന്‌ ഏഴുകോടി. 12 കോടി ചെലവിൽ ആലുവയിൽ മെട്രോ റെയിൽ അടിപ്പാത. ആലുവയിൽ റൂറൽ ജില്ലാ പൊലീസിന്റെ പുതിയ ആസ്ഥാനമന്ദിരം.

തോട്ടുമുഖം- തട്ടിയിട്ടപറമ്പ് റോഡിന്‌ 3.7 കോടി. ഒരുകോടി ചെലവിൽ നസ്രത്ത്- കാർമൽ റോഡ് നവീകരണം. പ്രളയത്തിൽ തകർന്ന സാഹി റബർ കാട്ടുമന സാക്ഷരത റോഡ് 1.34 കോടി രൂപയിൽ പുനർനിർമിച്ചു. ആലുവ മെട്രോ സ്റ്റേഷനിൽ സിവിൽ സർവീസ് അക്കാദമി. ആലുവ, നെടുമ്പാശേരി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി. 5.75 കോടി ചെലവിൽ ആലുവ നഗരത്തിൽ പുതിയ കുടിവെള്ളപൈപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home