ad
Deshabhimani

അലർജി സമ്മിറ്റ് സംഘടിപ്പിച്ചു

Allergy Summit

ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സംഘടിപ്പിച്ച അലർജി സമ്മിറ്റ് ഡോ. ഒ ജോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 12:30 AM | 1 min read

അങ്കമാലി


കുട്ടികളിലും മുതിർന്നവരിലും അലർജി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) മധ്യകേരള ഘടകം, ഐഎപി അലർജി അപ്ലൈഡ് ഇമ്യൂണോളജി ഘടകം എന്നിവ ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്ന്‌ ‘അലർജി സമ്മിറ്റ്’ സംഘടിപ്പിച്ചു. സിഐഎപി സൗത്ത് സോൺ വൈസ് പ്രസിഡന്റ്‌ ഡോ. ഒ ജോസ് ഉദ്ഘാടനം ചെയ്‌തു.


ഐഎപി മധ്യകേരള പ്രസിഡന്റ്‌ ഡോ. സജിത്ത് അസീസ് അധ്യക്ഷനായി. ആസ്മ ഇമ്യൂണോതെറാപ്പി ക്ലിനിക്‌ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ ഉദ്‌ഘാടനംചെയ്‌തു. ആസ്മ, അലർജിക്‌ റൈനൈറ്റിസ്, അറ്റോപിക് ഡെർമറ്റൈറ്റിസ്, ഭക്ഷ്യ അലർജി, മരുന്നുകളോടുള്ള അതിസൂക്ഷ്മ പ്രതികരണങ്ങൾ, അനഫിലാക്സിസ് എന്നിവ ഉൾപ്പെടെയുള്ള അലർജി രോഗങ്ങളുടെ വർധനയും സങ്കീർണതയും ചർച്ച ചെയ്‌തു.


കേരളത്തിന്‌ അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാരും പിജി വിദ്യാർഥികളും ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home