ദേശീയ പണിമുടക്ക് : നാട് നിശ്ചലം

ദേശീയ പണിമുടക്കിന്റെ ഭാഗമായി സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിൽ സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്
കളമശേരി
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഏലൂർ, കളമശേരി പ്രദേശങ്ങളിൽ പൂർണം. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. കൊച്ചി സർവകലാശാല, പോളിടെക്നിക് കോളേജ്, ഐടിഐ എന്നിവിടങ്ങളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ഹാജർനില നാമമാത്രമായിരുന്നു. പണിമുടക്കിയ ജീവനക്കാർ ക്യാമ്പസുകളിൽ പ്രകടനം നടത്തി.
കൊച്ചി സർവകലാശാലയിൽ നടന്ന പ്രകടനം കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്തു. എ ജെ മെറിമോൾ, ടി പി ജിതിൻ, പി എം ശിവദാസ്, പി ടി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. വ്യവസായ മേഖലയിൽ കരാർ ജീവനക്കാർ പൂർണമായി പണിമുടക്കിന്റെ ഭാഗമായി. എച്ച്എംടി, അപ്പോളോ ടയേഴ്സ്, ഹിൻഡാൽകൊ, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലും കൂടുതൽ തൊഴിലാളികളും പണുമുടക്കി.
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നോർത്ത് കളമശേരിയിൽ എച്ച്എംടി കവലവരെ പ്രകടനം നടന്നു. ബിഎസ്എൻഎൽ ഒഫീസിലേക്കും മാർച്ച് നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു. എം എ നൗഷാദ് അധ്യക്ഷനായി. നേതാക്കളായ എസ് എസ് അനിൽ, പി എം മുജീബ് റഹ്മാൻ, വി എ സക്കീർ ഹുസൈൻ, ടി എ അസൈനാർ, കെ പി കരീം, ആർ ബി അൻവർ, എ എം ജമാൽ, സുധീഷ് ശേഖർ, എസ് രമേശൻ തുടങ്ങിയവർ സംസാരിച്ചു.
തൃപ്പൂണിത്തുറ
പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ തൃപ്പൂണിത്തുറ ടൗണിൽ പ്രകടനവും ധർണയും നടത്തി. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉത്ഘാടനം ചെയ്തു. പി വി പ്രകാശൻ അധ്യക്ഷനായി.
അഡ്വ. എസ് മധുസൂദനൻ, എലിസബത്ത് അസീസ്, ശശി വെള്ളക്കാട്ട്, സി ബി വേണുഗോപാൽ, വി കെ ഡെയ്‌സൻ എന്നിവർ സംസാരിച്ചു. ഇരുമ്പനത്ത് പണിമുടക്കിയ തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ റാലിയും ധർണയം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. ടി എം ഗിരീഷ്, കെ വി അനിൽകുമാർ, ബിനു സഹദേവൻ, പി എ ബിജു, കെ എ ചന്ദ്രൻ, അനുപ് ബോസ് എന്നിവർ സംസാരിച്ചു.









0 comments