ad
Deshabhimani

ദേശീയ പണിമുടക്കിന്‌ ജില്ലയിൽ തുടക്കമായി

All India General Strike

ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി പ്രത്യക സാമ്പത്തിക മേഖലയിലെ തൊഴിലാളികൾ നടത്തിയ വിളംബര റാലി

വെബ് ഡെസ്ക്

Published on Feb 12, 2026, 02:00 AM | 1 min read

കൊച്ചി

ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വിത്ത് ബിൽ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശനിക്ഷേപ പങ്കാളിത്തം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്‌ ജില്ലയിൽ തുടക്കമായി.


കൊച്ചിൻ പോർട്ട്, കപ്പൽശാല, ബിപിസിഎൽ കൊച്ചി റിഫൈനറി, എച്ച്പിസിഎൽ, ഐഒസി, ഫാക്ട്, എച്ച്എംടി, ഐആർഇ, ബിഎസ്എൻഎൽ, എച്ച്എൽഎൽ, സ്പെഷ്യൽ എക്കണോമിക് സോൺ, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, ടിസിസി, ടെൽക്, കെബിപിഎസ്, കെൽ, എഫ്ഐടി, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ബാങ്ക്, മേഖലകളിലെ തൊഴിലാളികളും, ഹെഡ്‌ലോഡ്, നിർമാണമേഖല, ഓട്ടോറിക്ഷ, ബസ്, ലോറി, മിനിലോറി, പാഴ്‌സൽ, ആശമാർ, അങ്കണവാടി, പാചകത്തൊഴിലാളികൾ, സംസ്ഥാന സർവീസ് ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ തുടങ്ങിയ എല്ലാവിഭാഗം ജീവനക്കാരും കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നുണ്ട്‌.


തൊഴിലാളി റാലികൾ പഞ്ചായത്ത്, മുനിസിപ്പൽ, ലോക്കൽ കേന്ദ്രങ്ങളിൽ നടക്കും. 21 കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കും. എറണാകുളത്ത് രാവിലെ ഒന്പതിന്‌ മേനകയിൽനിന്ന്‌ ബോട്ട്‌ജെട്ടിയിലേക്ക് തൊഴിലാളി റാലി നടക്കും. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം റാലി ഉദ്ഘാടനം ചെയ്യും. കളമശേരി–കെ ചന്ദ്രൻപിള്ള, പറവൂർ–കെ എം ദിനകരൻ, എസ്‌ ശർമ, കൊച്ചി–വി യു ഹംസക്കോയ, വൈപ്പിൻ–കെ എ അലി അക്‌ബർ, ആലുവ–കെ കെ സന്തോഷ്‌ ബാബു, പെരുന്പാവൂർ–കെ കെ അഷ്‌റഫ്‌, പുഷ്‌പ ദാസ്‌, കോതമംഗലം–ബാബുപോൾ, ആർ അനിൽകുമാർ, കൂത്താട്ടുകുളം–കെ ചന്ദ്രശേഖരൻ, പിറവം–പി എസ്‌ മോഹനൻ, അന്പലമുകൾ–സി ബി ദേവദർശനൻ, എം ജി അജി, തൃപ്പൂണിത്തുറ–ടി സി ഷിബു, കാക്കനാട്‌–സി കെ പരീത്‌, എ ആർ രഞ്‌ജിത്, സെസ്‌–കെ എസ്‌ അരുൺകുമാർ, കൊച്ചി പോർട്ട്‌– സി ഡി നന്ദകുമാർ എന്നിവർ പങ്കെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home