ad
Deshabhimani

പുല്ലുവഴി ജിഎൽപിഎസിൽ
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

aksharamuttam

‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി പുല്ലുവഴി ഗവ. എൽപി സ്കൂളിൽ കീഴില്ലം സഹകരണബാങ്ക് പ്രസിഡന്റ്‌ പി കെ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:46 AM | 1 min read

പെരുമ്പാവൂർ


കീഴില്ലം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുല്ലുവഴി ഗവ. എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. ബാങ്ക് പ്രസിഡന്റ്‌ പി കെ സുകുമാരൻ പത്രത്തിന്റെ കോപ്പി വിദ്യാർഥികളായ ആരാധന പി എൽദോ, അഭിരാം അനീഷ് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.


പിടിഎ പ്രസിഡന്റ്‌ ജി കെ പോൾസൺ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ കെ ശ്രീദേവി, അധ്യാപിക അനു അവറാച്ചൻ, പി എൽദോ, കെ സി സത്യൻ, ഡോ. എസ് വിനീത്, ഇ കെ ഇക്ബാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home