എകെപിസിടിഎ ജില്ലാ സമ്മേളനം
കേന്ദ്രഭരണത്തെ നയിക്കുന്നത് ശാസ്‌ത്രവിരുദ്ധസംഘം: കെ ചന്ദ്രൻപിള്ള

കാലടി
എകെപിസിടിഎ ജില്ലാ സമ്മേളനം ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. മാനവിക വിഭവശേഷികൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതയെ കേന്ദ്രഭരണത്തെ നയിക്കുന്ന ശാസ്ത്രവിരുദ്ധസംഘം തടയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. കെ ആർ സീജ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി സൻജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. എം ജി സനിൽകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ എന്നിവർ സംസാരിച്ചു. ഡോ. കെ മധു രക്തസാക്ഷിപ്രമേയവും ഡോ. കെ വി വിനിൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു. വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ്- സമ്മേളനം ഡോ. തോമസ് മാത്യു ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി പ്രൊഫ. ജേക്കബ് എബ്രഹാം അധ്യക്ഷനായി. ഡോ. ടിറ്റു തോമസ്, ഡോ. മിനു സൂസൻ കോശി എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം അസ്യൂട്ട് വൈസ് പ്രസിഡന്റ് ഡോ. കവിതാ സോമൻ ഉദ്ഘാടനം ചെയ്തു. ഡോ. വിധു നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. എം ജി സനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ. എം കെ ഗിരീഷ് കണക്കും അവതരിപ്പിച്ചു. ഡോ. കെ എ അനുമോൾ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ ആർ സീജ (പ്രസിഡന്റ്), ഡോ. എം ജി സനിൽകുമാർ (സെക്രട്ടറി), ഡോ. എം കെ ഗിരീഷ് (ട്രഷറർ).









0 comments