ad
Deshabhimani

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

akpa

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വൈപ്പിൻ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് എ എ രജീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 25, 2026, 02:05 AM | 1 min read

വൈപ്പിൻ


ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വൈപ്പിൻ മേഖലാ സമ്മേളനവും പ്രതിഭകളെ ആദരിക്കലും ജില്ലാ പ്രസിഡന്റ് എ എ രജീഷ് ഉദ്ഘാടനം ചെയ്തു.


മേഖലാ പ്രസിഡന്റ് വി സി സച്ചി അധ്യക്ഷനായി. യൂണിറ്റുതല ഐഡി കാർഡ് വിതരണം ജില്ലാ ട്രഷറർ ജോമറ്റ് മാനുവൽ നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ വി സി സച്ചി, എൻ ഡി ജോമോൻ, അനുരാജ് കെ ജോയ് എന്നിവർക്ക് ഉപഹാരം നൽകി. മേഖലാ സെക്രട്ടറി പി ബി രാജീവ്, ഐ ടി ജയിംസ്, ആർട്സ് കോ–ഓർഡിനേറ്റർ അനിൽകുമാർ വെസ്റ്റൽ, സി എൻ ഷൈൻ, ടി ബി സുനിൽകുമാർ, കെ വി സേനാനി, കെ എസ് ബിബി, സിജോ അംബ്രോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home