ad
Deshabhimani

എ കെ ജി ഗ്രന്ഥശാലയിൽ 
പ്രൊഫ. തോമസ് മാത്യു പുസ്‌തക കോർണർ

akg library
വെബ് ഡെസ്ക്

Published on Feb 18, 2026, 03:22 AM | 1 min read


കളമശേരി

നവീകരിച്ച ഇടപ്പള്ളി ടോൾ എ കെ ജി ഗ്രന്ഥശാലയും ഇവിടെ സജ്ജമാക്കിയ പ്രൊഫ. തോമസ് മാത്യു പുസ്തക കോർണർ, കിഡ്സ് കോർണർ എന്നിവയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കളമശേരി മണ്ഡലത്തിലെ ലൈബ്രറികളെ സംസ്ഥാനത്തെ മികച്ച ലൈബ്രറികളാക്കി നവീകരിക്കാൻ വ്യവസായമന്ത്രി ആവിഷ്കരിച്ച ‘ഗ്രന്ഥശാലകൾക്കൊപ്പം കളമശേരി' പദ്ധതിയിലാണ് എ കെ ജി ഗ്രന്ഥശാല നവീകരിച്ചത്. ലൈബ്രറിയുടെ താഴേനില ശീതീകരിച്ചു. പുതിയ പുസ്തകറാക്കുകൾ സ്ഥാപിച്ചു. പുസ്തകങ്ങളുടെ പേരും സ്ഥാനവും ലഭിക്കുന്നവിധം കംപ്യൂട്ടർവൽക്കരണം പൂർത്തിയാക്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും ലൈബ്രറി പ്രസിഡന്റുമായ പ്രൊഫ. എം തോമസ് മാത്യു പുസ്തകകോർണറും സ്ഥാപിച്ചു. ഇവിടെ അദ്ദേഹത്തിന്റെ എല്ലാ കൃതികളും ലഭിക്കും. 22 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി നവീകരിച്ചത്.


​ഉദ്ഘാടനച്ചടങ്ങിൽ പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷനായി. കിഡ്സ് കോർണറിലേക്ക് നീറ്റ ജലാറ്റിൻ സിഒഒ എൽദോസ് കൗമ എആർ, വിആർ ഉപകരണം കൈമാറി. ഡോ. മ്യൂസ് മേരി ജോർജ്, പി എഫ് മാത്യൂസ്, കൗൺസിലർ വി എച്ച് ആസാദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അഡ്വ. കെ മോഹനചന്ദ്രൻ, സുരേഷ് കുമാർ, എം എം ഫസലുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home