അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സെമിനാർ നടത്തി

കൊച്ചി: 'മാനവ മൈത്രി ആഗോള സമാധാനത്തിലേക്കുള്ള താക്കോൽ' എന്ന വിഷയത്തെ ആസ്പദമാക്കി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സെമിനാർ സംഘടിപ്പിച്ചു. 'ജീവനാദം' മാനേജിംഗ് എഡിറ്റർ ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര മുഖ്യപ്രഭാഷണം നടത്തി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മിഷണറി മൗലവി സുൽത്താൻ നസീർ സാഹിബ്, മാധ്യമപ്രവർത്തകൻ ശ്രീകുമാർ മനയിൽ, ഇ എച്ച് നജീബ്, ബി ബി അഹ്‌മദ് കബീർ എന്നിവർ സംസാരിച്ചു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ ആക്ടിംഗ് അമീർ എച്ച് അഹ്‌മദ് ശാഫി അധ്യക്ഷനായി.









0 comments