യുദ്ധവിരുദ്ധസന്ദേശവുമായി സമാധാന ബോധവത്കരണ പരിപാടി

കൊച്ചി: അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ‘മൂന്നാം ലോകമഹായുദ്ധം തടയുക’ എന്ന സന്ദേശവുമായി സൈക്കിൾ റാലിയും നിശ്ശബ്ദ സമാധാന ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
എറണാകുളം നോർത്ത് അഹ്മദിയ്യാ മസ്ജിദിൽ നിന്ന് ആരംഭിച്ച് ഫോർട്ട് കൊച്ചിയിലെ വാസ്കോ ഡ ഗാമ സ്ക്വയറിൽ സമാപിച്ച പരിപാടി ജില്ലാ അമീർ ടി കെ അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു. ആഗോള ഐക്യം വളർത്തുക, ആണവായുധ നിരായുധീകരണത്തിനായി ശ്രമിക്കുക, ആയുധക്കച്ചവടം നിരുത്സാഹപ്പെടുത്തുക, സാമ്പത്തിക സമത്വവും ദാരിദ്ര്യനിർമാർജനവും പ്രോത്സാഹിപ്പിക്കുക, തീവ്രവാദത്തെ എതിർക്കുക തുടങ്ങിയ ആശയങ്ങളും പരിപാടിയിൽ പങ്കുവെച്ചു.









0 comments