ad
Deshabhimani

ലഹരിക്കെതിരേ ഒത്തൊരുമിച്ച് നീങ്ങണം- എം താജുദ്ദീൻ സാഹിബ്

ahmadiyya
വെബ് ഡെസ്ക്

Published on Aug 06, 2025, 05:59 PM | 1 min read

കൊച്ചി: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്ക ഉളവാക്കുന്നതാണെന്നും ലഹരിക്കെതിരെ നാം ഒത്തൊരുമിച്ച് നീങ്ങണമെന്നും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിൻ്റെ വയോജന സംഘടന മജ്ലിസ് അൻസാറുല്ലാ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എം താജുദ്ദീൻ സാഹിബ്. മജ്ലിസ് അൻസാറുല്ലാ എറണാകുളം ജില്ലാ സമ്മേളനം' ജില്ലാ ഇജ്തിമ 2025' കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ അമീർ ടി കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് അൻസാറുല്ലാ ജില്ലാ പ്രസിഡൻ്റ് ജെ എച്ച് നവാസ് അധ്യക്ഷനായി. മൗലവി മുഹമ്മദ് റാഫി, ഇ എച്ച് നജീബ് തുടങ്ങിയവരും പ്രസംഗിച്ചു. കലാവൈജ്ഞാനിക മത്സരങ്ങൾ, പ്രശ്നോത്തരി തുടങ്ങിയവയും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home