ad
Deshabhimani

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ തർബിയത്ത് സമ്മേളനം

ahmadiyya
വെബ് ഡെസ്ക്

Published on Dec 19, 2025, 06:01 PM | 1 min read

കൊച്ചി: യുവത്വം സൽകർമങ്ങൾക്കായി വിനിയോഗിക്കണമെന്നും സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരായി മാറണമെന്നും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ അമീർ ടി കെ അബൂബക്കർ സാഹിബ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ തർബിയത്ത് സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം പ്രസിഡൻ്റ് ബി ബി അഹ്‌മദ് കബീർ അധ്യക്ഷനായി.


ആധുനിക സമൂഹത്തിൽ ഇസ്‌ലാമിക അധ്യാപനങ്ങളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് ചർച്ചാ വേദി സംഘടിപ്പിച്ചു. മൗലവി സിഎൻ താഹിർ അഹ്‌മദ് മുഖ്യപ്രഭാഷണം നടത്തി. യുവജന സംഘടനയായ മജ്ലിസ് ഖുദ്ദാമുൽ അഹ്‌മദിയ്യാ ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഹസീബ് അഹ്‌മദ്, മൗലവി നജ്മുദ്ദീൻ, മൗലവി യു ബശീർ , മൗലവി മുഹമ്മദ് റാഫി, പി കെ ശാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home