അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ആഗോള വാർഷിക സമ്മേളനം സമാപിച്ചു

ലണ്ടൻ: യുകെയിലെ ആൾട്ടണിൽ മൂന്നുദിവസം നീണ്ടു നിന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള വാർഷിക സമ്മേളനം സമാപിച്ചു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രതിനിധികളും നൂറിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആത്മീയ സംഗമത്തിൽ പങ്കെടുത്തു.
സമാപന പ്രഭാഷണം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് നിർവഹിച്ചു. ഹൃദയങ്ങളെ കീഴടക്കാൻ വാളുകളോ തോക്കുകളോ കൊണ്ട് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമാപന ദിനത്തിൽ നടന്ന അനുസരണ പ്രതിജ്ഞയിൽ ലോകമെമ്പാടുമുള്ള അഹ്‌മദികൾ പങ്കാളികളായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റേറിയൻമാരും പൗര നേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്തു.










0 comments