അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ആഗോള വാർഷിക സമ്മേളനം

കൊച്ചി : അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള വാർഷിക സമ്മേളനം ജൂലൈ 25 മുതൽ 27 വരെ യുകെ യിലെ ആൾട്ടണിൽ വെച്ച് നടക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് നിർവഹിക്കും. മൂന്നു ദിവസങ്ങളിലും ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദിന്റെ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റേറിയൻമാർ, പൗര നേതാക്കൾ, നയതന്ത്രജ്ഞർ എന്നിവർ സംസാരിക്കും.










0 comments