ad
Deshabhimani

കതിർ സംയോജിതകൃഷിക്ക്‌ തുടക്കം

Agriculture

കതിർ സംയോജിത കൃഷിയുടെ മൂവാറ്റുപുഴ ഏരിയ ഉദ്ഘാടനം പായിപ്രയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:17 AM | 1 min read

മൂവാറ്റുപുഴ

​ഓണത്തോട് അനുബന്ധിച്ച് സിപിഐ എം നതൃത്വത്തിൽ നടപ്പാക്കുന്ന കതിർ സംയോജിത കൃഷിയുടെ മൂവാറ്റുപുഴ ഏരിയ ഉദ്ഘാടനം പായിപ്രയിൽ നടത്തി.


30 സെന്റിൽ വെണ്ട, വഴുതന, കുറ്റിപ്പയർ, പടവലം, മത്തൻ തുടങ്ങിയവയാണ് നട്ടത്. എല്ലാ ലോക്കൽ കമ്മിറ്റികളിലും കതിർ സംയോജിത കൃഷി നടപ്പാക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എ റിയാസ് ഖാൻ, കർഷകസംഘം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, ജോയിന്റ്‌ സെക്രട്ടറി ഇ എ അജാസ്, വി എച്ച് ഷെഫീക്ക് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home