എയ്‌റോബിക് ജിംനാസ്റ്റിക്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ എയ്ജ് ഗ്രൂപ്പ് എയ്റോബിക് ജിംനാസ്റ്റിക് ദേശീയ മത്സരത്തിൽ പെൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ പശ്ചിമബംഗാളിന്റെ നേഹ ദാസിന്റെ പ്രകടനം
കൊച്ചി
എയ്‌റോബിക് ജിംനാസ്റ്റിക്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ് എ എസ് നവാസ് ഉദ്ഘാടനം ചെയ്തു. ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് യു തിലകന്‍ അധ്യക്ഷനായി.
ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എയ്‌റോബിക് ജിംനാസ്റ്റിക്‌സ് ടെക്‌നിക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. മക്രാന്‍ഡ് ജോഷി മുഖ്യപ്രഭാഷണം നടത്തി.
കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ, കേരള വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് ജോസഫ്, ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി വി എസ് ജിത്തു, ട്രഷറര്‍ കെ അശോകന്‍, എറണാകുളം ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ ടി സി കുഞ്ഞുമോന്‍, കേരള ഒളിമ്പിക് അസോ. സീനിയര്‍ വൈസ് പ്രസിഡന്റ് പി മോഹന്‍ദാസ്, ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറി അജിത് സി നായര്‍ എന്നിവര്‍ സംസാരിച്ചു.
ആദ്യദിനം നാല് ഇനങ്ങളില്‍ കേരള താരങ്ങള്‍ ഫൈനല്‍ യോഗ്യത നേടി. വ്യക്തിഗത പുരുഷവിഭാഗത്തില്‍ എം എസ് നിരവ്, ആര്‍ റിതുല്‍, വ്യക്തിഗത വനിതാവിഭാഗത്തില്‍ എന്‍ എ അഭിനന്ദന, ആർ വജ്ര എന്നിവരും മിക്‌സഡ് പെയര്‍ ഇനത്തില്‍ എന്‍ എ തനുസിയയുമാണ് ഫൈനലില്‍ ഇടംനേടിയത്. മത്സരം ചൊവ്വാഴ്‌ച തുടരും.










0 comments