ad
Deshabhimani

ഉജ്വല ബാല്യം പുരസ്കാരം ആദ്യക്ക്‌

ആദ്യ ഡി നായർ ; 3.45 മണിക്കൂർകൊണ്ട്
 വേമ്പനാട്ട് കായൽ നീന്തിക്കടന്ന മിടുക്കി

adya d nair
വെബ് ഡെസ്ക്

Published on Nov 06, 2025, 12:32 AM | 1 min read

കോതമംഗലം

സംസ്ഥാന സർക്കാരിന്റെ ‘ഉജ്വല ബാല്യം' പുരസ്കാരം കോതമംഗലം സ്വദേശി ആദ്യ ഡി നായർക്ക്‌. 3.45 മണിക്കൂർകൊണ്ട് വേമ്പനാട്ട് കായൽ നീന്തിക്കടന്ന പ്രകടനമാണ് ആദ്യയെ അവാർഡിന് അർഹയാക്കിയത്.


മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളാണ് ഏഴുവയസ്സുകാരി ആദ്യ. ബ്രൈറ്റ് വേൾഡ് പബ്ലിക് സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. 2024 ഒക്ടോബർ 12ന് ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽനിന്ന്‌ കോട്ടയം വൈക്കം ബീച്ച് വരെ ഏഴുകിലോമീറ്ററാണ് ആദ്യം നീന്തിക്കടന്നത്. ഏഴുകിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിന്റെ കീഴിലായിരുന്നു പരിശീലനം നേടിയത്. സഹോദരൻ: അദ്രിനാഥ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home