അഡ്വ. എൻ എ അലിയെ അനുസ്മരിച്ചു

എഐഎൽയു പറവൂർ യൂണിറ്റ് സംഘടിപ്പിച്ച അഡ്വ.എൻ എ അലി അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. എൻ എ അലിയുടെ രണ്ടാമത് ചരമവാർഷികദിനം എഐഎൽയു പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ കെ നാസർ അധ്യക്ഷനായി. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ മുഖ്യപ്രഭാഷണം നടത്തി.
അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽ ഒന്നാമതെത്തിയ ജോൺ എസ് റാൽഫ്, രണ്ടാം സ്ഥാനക്കാരനായ ചന്ദർ രാജു എന്നിവർക്ക് എൻ സി മോഹനൻ, പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എം എ കൃഷ്ണകുമാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. റാഫേൽ ആന്റണി, കെ കെ മുഹിനുദ്ദീൻ, കെ കെ സാജിത, ടി.ജി അനൂബ്, പി ശ്രീരാം, എം ബി സ്റ്റാലിൻ എന്നിവർ സംസാരിച്ചു.









0 comments