ad
Deshabhimani

തെരുവുനായ വന്ധ്യംകരണം ; തൃപ്പ‍ൂണിത്തുറയിൽ 
എബിസി കേന്ദ്രം തുറന്നു

Abc Center For Dogs
വെബ് ഡെസ്ക്

Published on Oct 23, 2025, 03:03 AM | 1 min read


തൃപ്പൂണിത്തുറ

ജില്ലയിലെ നഗരസഭകളില്‍ ആദ്യത്തെ എബിസി (ആനിമല്‍ ബർത്ത് കണ്‍ട്രോള്‍) സെന്റർ തൃപ്പൂണിത്തുറ നഗരസഭയിലെ മൃഗാശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാന്‍ കെ കെ പ്രദീപ് കുമാർ, ജയ പരമേശ്വരന്‍, ദീപ്തി സുമേഷ്, സി എ ബെന്നി, ശ്രീലത മധുസൂദനന്‍, യു കെ പീതാംബരന്‍, ഡോ. ലൗലി മാത്യു, ഷെറി മാർട്ടണ്‍, ഡോ. അമർഷ, കെ ഉമ്മർ എന്നിവർ സംസാരിച്ചു.


തെരുവുനായ്‌ക്കളെ ശാസ്ത്രീയമായി വന്ധ്യംകരിക്കുന്നതിന്‌ 30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. തെരുവുനായ പ്രജനനം തടയുന്നതിനൊപ്പം വളർത്തുനായ്ക്കളുടെ വന്ധ്യംകരണവും നടത്തും. സെന്ററിൽ ദിവസം ആറുനായ്ക്കള്‍ക്കുവീതം വന്ധ്യംകരണം നടത്താൻ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home