വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ "എ ട്രിബ്യൂട്ട് ടു ഡെമോക്രസി'

കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ ‘എ ട്രിബ്യൂട്ട് ടു ഡെമോക്രസി' എന്ന പ്രതിഷ്‌ഠാപനം മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അനാച്ഛാദനം ചെയ്യുന്നു
നെടുമ്പാശേരി
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയ "എ ട്രിബ്യൂട്ട് ടു ഡെമോക്രസി' എന്ന പ്രതിഷ്‌ഠാപനം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അനാച്ഛാദനം ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷന്റെ ‘സ്വീപ്' പദ്ധതിയുടെ ഭാഗമായാണ് ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര ടെർമിനലിൽ സ്ഥാപിച്ച പ്രതിഷ്‌ഠാപനം യാത്രക്കാരിലും സന്ദർശകരിലും ഓരോ വോട്ടും വിലപ്പെട്ടതാണെന്ന സന്ദേശം എത്തിക്കും.
തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ.സുഖ്ബീർ സിങ് സന്ധു, ഡോ.വിവേക് ജോഷി, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ, കലക്ടർ ജി പ്രിയങ്ക, സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









0 comments