Deshabhimani

മുത്തോലപുരം -കിഴകൊമ്പ് 
റോഡ് കാടുകയറി

Road

-മുത്തോലപുരം -കിഴകൊമ്പ് റോഡിലെ ജോസ്ഗിരി -നരിപ്പാറ ഭാഗം 
കാടുകയറിയനിലയിൽ

വെബ് ഡെസ്ക്

Published on Oct 14, 2026, 12:14 AM | 1 min read

കൂത്താട്ടുകുളം

​ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം - കിഴകൊമ്പ് റോഡിലെ ജോസ്ഗിരി -നരിപ്പാറ ഭാഗം കാടുകയറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി മാറി. റോഡിന്റെ ടാറിങ് കഴിഞ്ഞുള്ള ഇരുവശങ്ങളും മാസങ്ങളായി കാടുപിടിച്ചുകിടക്കുകയാണ്.


​പന്ത്രണ്ടിലധികം സ്കൂൾ ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും കടന്നുപോകുന്ന പ്രധാന വഴിയാണിത്. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിയതോടെ വശങ്ങളിലുള്ള ആഴമേറിയ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. എതിരെ വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും റോഡരികിലേക്ക് സുരക്ഷിതമായി ഒതുങ്ങിമാറാൻപോലും സാധിക്കുന്നില്ല. ഇത് വലിയ അപകടങ്ങൾക്ക് വഴിവയ്‌ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. സന്ധ്യാസമയങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണെന്നും സമീപവാസികൾ പരാതിപ്പെടുന്നു. കാടിനുള്ളിൽ മദ്യക്കുപ്പികളും മറ്റു അവശിഷ്ടങ്ങളും ഉപേക്ഷിച്ചനിലയിലാണ്.


പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന്‌ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കുകയും, തകർന്ന ഓടകൾ പുനർനിർമിച്ച് സുരക്ഷിത ഗതാഗതസൗകര്യമൊരുക്കുകയും ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home