ad
Deshabhimani

മുഖ്യമന്ത്രി 
പിണറായി വിജയൻ
ഇന്ന്‌ ജില്ലയിൽ

count down
വെബ് ഡെസ്ക്

Published on Mar 26, 2026, 02:43 AM | 1 min read

കൊച്ചി


എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച ജില്ലയിൽ. നാല്‌ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.


കോട്ടയം ജില്ലയിലെ പ്രചാരണ പരിപാടികൾക്കുശേഷമാണ്‌ മുഖ്യമന്ത്രി എറണാകുളം ജില്ലയിലേക്ക്‌ എത്തുന്നത്‌. രാവിലെ 10ന്‌ കോതമംഗലത്തെ ഹോട്ടൽ സിൽവർ ടിപ്‌സിൽ മാധ്യമങ്ങളെ കാണും. പകൽ 11ന്‌ കോതമംഗലത്ത്‌ മാർബേസിൽ എച്ച്‌എസ്‌എസ്‌ മൈതാനത്താണ്‌ ആദ്യയോഗം.


വൈകിട്ട്‌ നാലിന്‌ തൃപ്പൂണിത്തുറ സ്‌റ്റാച്യുവിലെ മാണിക്കനാംപറന്പിൽ മൈതാനം, അഞ്ചിന്‌ വൈപ്പിനിലെ പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനം, ആറിന്‌ കളമശേരി മണ്ഡലത്തിൽ ആലങ്ങാട്‌ നീറിക്കോട്‌ സഹകരണ ബാങ്ക്‌ മൈതാനം എന്നിവിടങ്ങളിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലികളിലും മുഖ്യമന്ത്രി സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home