ആരോഗ്യമേഖല വെന്റിലേറ്ററില്‍
സര്‍ക്കാരിനെതിരെ യുവജനരോഷമിരമ്പി

സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ ശവപ്പെട്ടിയുമേന്തി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം
കൊച്ചി
കേരളത്തിലെ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ യുവജനരോഷമിരമ്പി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ആശുപത്രിക്കുസമീപം ബാരിക്കേഡ് കെട്ടി മാർച്ച് പൊലീസ് തടഞ്ഞു.
ജില്ലാ സെക്രട്ടറി നിഖില്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മരുന്നുക്ഷാമവും ചികിത്സാപ്പിഴവും നിത്യേനയുള്ള കാഴ്ചയായതായി നിഖില്‍ ബാബു പറഞ്ഞു. പൊതുജനാരോഗ്യ മേഖലയെ തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ബിബിന്‍ വര്‍ഗീസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ടി അഖിൽ ദാസ്, മനീഷ രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ, ജോയിന്റ് സെക്രട്ടറി കെ സി അരുൺകുമാർ, സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ ശ്രേഷ, കെ ജെ ജ്യോതിഷ്, ബ്ലോക്ക് സെക്രട്ടറി വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.








0 comments