Deshabhimani

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് പരിഷ്‌കരണം

കാഞ്ഞങ്ങാട് ആർടി ഓഫീസിലേക്ക് മോട്ടോർ തൊഴിലാളി മാർച്ച്‌

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്‌ ജോയിന്റ് ആർടിഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 13, 2026, 01:30 AM | 1 min read

കാഞ്ഞങ്ങാട്‌

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് പരിഷ്‌കരണത്തിലൂടെ മോട്ടോർ തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ കോൺഫെഡറേഷൻ ഓഫ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ കേരള (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ ആർടി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഫിറ്റ്നസ് ടെസ്റ്റ് യന്ത്രവൽക്കരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി ആരംഭിച്ചതോടെ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുകയാണ്‌. ഇത്‌ തൊഴിലാളികളെ ദുരിതത്തിലാക്കും. മാർച്ച്‌ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘടാനംചെയ്തു. കെ ഉണ്ണിനായർ അധ്യക്ഷനായി. ഗിരി കൃഷ്ണൻ, പി എ റഹ്മാൻ, ശശി വെങ്ങാട്ട്, പി വി ശ്രീജിത്, സുരേഷ് കുമാർ, എം സന്തോഷ്, കാറ്റാടി കുമാരൻ, സ്റ്റീഫൻ ഡി ഐമൻ, എ ആർ ധന്യവാദ്, എം പൊക്ലൻ, മാധവൻ മണിയറ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി മോഹൻകുമാർ പാടി സ്വാഗതവും ടി വി വിനോദ് നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home