Deshabhimani

കിനാനൂർ-–കരിന്തളം മോഡൽ സോളാർ വില്ലേജ്

ഒരുകോടിയുടെ പദ്ധതിക്കുള്ള നടപടി തുടങ്ങി

.
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 01:30 AM | 1 min read

കരിന്തളം

സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മോഡൽ സോളാർ വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കിനാനൂർ–-കരിന്തളം പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പൊതു ഉപയോഗ സോളാർ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വിശദ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതി നിർവഹണ ചുമതലയുള്ള ജില്ലാ അനെർട്ട് പ്രതിനിധികളുമായി ചർച്ച നടത്തി. പിഎം സൂര്യഘർ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ സോളാർ ഉൽപ്പാദിപ്പിച്ച പഞ്ചായത്തിനെ ഡിഎൽസി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന് ഒരു കോടി രൂപവരെ കേന്ദ്ര സഹായം ലഭ്യമാകുന്നത്. 16ന് പഞ്ചായത്ത് ഓഫീസിൽചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ എം രാജൻ, വൈസ് പ്രസിഡന്റ്‌ കെ അനിത, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, അനെർട്ട് ജില്ലാ എൻജിനീയർ കെ സി സയ്യിദ് താജുദ്ദീൻ തങ്ങൾ, ടെക്നിക്കൽ അസി. കെ ജാബിർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home